Thursday, June 19, 2025

ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ ശ്രദ്ധേയമായി ബി.എം.സി സംഗമം

Must Read

കോഴിക്കോട്: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ നടന്ന ജൈവവൈവിധ്യ പരിപാലന സമിതികളുടെ സംഗമം ശ്രദ്ധേയമായി. കാനത്തില്‍ ജമീല എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്തു. ജനകീയജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍ മാര്‍ഗ്ഗരേഖ എം.എല്‍.എ കിലയുടെ ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണിന് നല്‍കി പ്രകാശനം ചെയ്തു. കെ.എസ്.ബി.ബി ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് സി തോമസ് അധ്യക്ഷനായിരുന്നു.

കില ഡയറക്ടര്‍ ജനറല്‍ ഡോ ജോയ് ഇളമണ്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. സംഗമത്തില്‍ തിരഞ്ഞെടുത്ത ബി എം സികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കിട്ടു. തുടര്‍ന്ന് പൊതുചര്‍ച്ചയും സംശയ നിവാരണവും നടന്നു. കെ.എസ്.ബി.ബി മെമ്പര്‍ എം.വി ഗോവിന്ദന്‍ ചര്‍ച്ചയുടെ മോഡറേറ്ററായി.

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തിരഞ്ഞെടുത്ത 21പഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ജൈവ വൈവിധ്യം, നാട്ടുകലകള്‍, പരമ്പരാഗത ഉല്‍പന്നങ്ങള്‍ എന്നിവ സംബന്ധിച്ച 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അവതരിപ്പിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ ഡോ.കെ.ടി ചന്ദ്രമോഹന്‍ സ്വാഗതവും കെ.എസ്.ബി.ബി മെമ്പര്‍ സെക്രട്ടറി ഡോ.എ.വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനും ബി.എം.സികളെ സജ്ജരാക്കുക, ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മാതൃകകള്‍ പരിചയപ്പെടുത്തുക, മികച്ച പ്രവര്‍ത്തനം നടത്തുന്ന ബി.എം.സികളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബി.എം.സികളെ പങ്കെടുപ്പിച്ചുകൊണ്ട് ”ബി.എം.സി. സംഗമം’ സംഘടിപ്പിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img