ദുബായ്: നമ്മളുടെ ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണ്, രക്തം ദാനം ചെയ്യുന്നതിലൂടെ നിങ്ങൾ ഒരു വ്യക്തിയെ അല്ല ഒരു കുടുംബത്തിനാണ് ജീവൻ നൽകുന്നതെന്ന് ദുബായ് നൈഫ് പോലീസ് സ്റ്റേഷൻ മേധാവി സഖർ സൈഫ് സഖർ അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ടി ഇ അബ്ദുല്ല സ്മരണാർത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം രക്ത ധാന ക്യാമ്പുകൾ എന്നും പ്രോത്സാഹിപ്പിക്കേണ്ടതാണ്, ഇതിനു മുന്നിട്ടിറങ്ങിയ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്ത്.
ദുബായ് നൈഫിൽ വെച്ച് നടന്ന പരിപാടിക്ക് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന ഓർഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ,ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മൊട്ടമ്മൽ ,ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, സി എച്ച് നൂറുദ്ധീൻ ,ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, ഷബീർ കൈതക്കാട്, സാജിദ ഫൈസൽ, അസ്കർ ചൂരി
ഷാഫി കണ്ണുർ, ഹസ്സൻ കുദുവ, അബു പി സി സലിം ചെരങ്ങായി, മൻസൂർ മർത്യാ. ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക.ഷെമ്മി തെരുവത്, റസാഖ് ബദിയടുക്ക, അലി കോയിപ്ര, സാബിത് നെല്ലിക്കട്ട, തുടങ്ങിയവർ പങ്കെടുത്തു.
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ഭാരവാഹികളായ അബ്ദുല്ല ബെളിഞ്ചം സുബൈ അബ്ദുല്ല,ഷാഫി ചെർക്കള സുഹൈൽ കോപ്പ, സഫ്വാൻ അണങ്കൂർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷർ സത്താർ ആലമ്പാടി നന്ദിയും പറഞ്ഞു.