Thursday, June 19, 2025

ഉപരിനിയമസഭ ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Must Read

മംഗളൂറു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ബി.ജെ.പി അംഗം (എം.എല്‍.സി)പുട്ടണ്ണ സ്ഥാനം രാജിവച്ചു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു വര്‍ഷം കാലാവധിയുള്ള ഉപരി നിയമസഭ അംഗത്വത്തില്‍ ഇനിയും നാല് വര്‍ഷം ശേഷിക്കെയാണ് അദ്ധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയുടെ രാജി. താന്‍ പ്രതിനിധാനം ചെയ്യുന്ന അദ്ധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി എന്ന് പുട്ടണ്ണ പറഞ്ഞു.രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപകര്‍ 142 ദിവസം രാപ്പകല്‍ സമരം നടത്തി.രണ്ട് അദ്ധ്യാപകര്‍ ജീവനൊടുക്കി.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി 30-40 തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇത്രയും അഴിമതിയില്‍ മാത്രം കേന്ദ്രീകരിച്ച മറ്റൊരു സര്‍ക്കാറിനെ താന്‍ 20 വര്‍ഷത്തെ പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് നാല് തവണ എം.എല്‍.സിയായ പുട്ടണ്ണ ആരോപിച്ചു.
നിയമസഭ പ്രതിപക്ഷ നേതാവ് മുന്‍മുഖ്യമന്ത്രി സിദ്ധാരാമയ്യ,കെ.പി.സി.സി പ്രസിഡണ്ട് മുന്‍ മന്ത്രി ഡി.കെ.ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ പുട്ടണ്ണയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img