Wednesday, June 18, 2025

അഞ്ചു വര്‍ഷ ലൈസന്‍സ് നല്‍കാതെ ഉദ്യോഗസ്ഥര്‍ കോറികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന്

Must Read

മലപ്പുറം: ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി 5 വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം നിലനില്‍ക്കുകയാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഓള്‍ കേരള ക്രഷര്‍ ക്വാറി കോ ഓര്‍ഡിനേഷന്‍ മലപ്പുറം വേങ്ങര ഏരിയകളുടെ സംയുക്ത യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ക്വാറികള്‍ക്കെതിരെ, വഴിപോക്കന്‍ വെറുതെ ഒരു പരാതി എഴുതിക്കൊടുത്താലും ഉദ്യോഗസ്ഥര്‍ അത് സ്വീകരിക്കുകയാണ്. അവര്‍ സ്ഥലത്തെത്തി ഏക പക്ഷീയമായി തീരുമാനമെടുക്കുന്നു. സ്ഥാപന ഉടമയെ കേള്‍ക്കുന്നില്ല. പോരായ്മകുളുണ്ടെങ്കില്‍ തിരുത്താന്‍ സമയം കൊടുക്കുന്നില്ല. ഒരു വെള്ളക്കടലാസു മതി ഒരു വ്യവസായത്തിന്റെ വഴിമുടക്കാന്‍ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ദുഃഖകരവും പ്രതിഷേധകരവുമാണെന്നും സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചിലയാളുകളുടെ അടിസ്ഥാന രഹിതമായ പരാതികള്‍ ഉദ്യോഗസ്ഥരുടെ തന്നെ സമയം നഷ്ട്ടപ്പെടുത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

ഊരകം മിനിഊട്ടിയിലെ ഹില്‍ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ വേങ്ങര ഏര്യാ പ്രസിഡന്റ് ഇ. കെ. ടി. ബാബു അധ്യക്ഷത വഹിച്ചു. ക്രഷര്‍ അസോ. സംസ്ഥാന പ്രസിഡന്റ് ഇ. കെ. ആലി മൊയ്തീന്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം ഏരിയ പ്രസിഡന്റ് പി. സി. മണി സ്വാഗതം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ടി. ടി. ഗഫൂര്‍ പ്രമേയം അവതരിപ്പിച്ചു. എ. ബീരാന്‍കുട്ടി, എം. കെ. മന്‍സൂര്‍, പി. ടി. എല്‍. സകരിയ പ്രസംഗിച്ചു. സ്റ്റാര്‍ജെല്ലി ബാവ നന്ദി പ്രകാശിപ്പിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img