Wednesday, June 18, 2025

Thalsamayam

‘ദി പീക് ഫോര്‍ പീസ്’ മിഷനുമായി സഈദ് അല്‍ മെമാരി; ആദരവൊരുക്കി ഹാദി എക്‌സ്‌ചേഞ്ച്

ഫുജൈറ: പര്‍വ്വതാരോഹണത്തിലൂടെ ലോകത്തിന് പുതിയ സമാധാന സന്ദേശമെത്തിക്കുകയാണ് എമിറാത്തി സാഹസികന്‍ അല്‍ മെമാരി. സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും ഉത്തമ മാതൃക സൃഷ്ടിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് ദി പീക് ഫോര്‍ പീസ് മിഷനിലൂടെ പര്‍വ്വത ഉയരങ്ങള്‍ കീഴടക്കുകയാണ്  ഈ  എമിറാത്തി സാഹസികന്‍. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ പിന്തുണയോടെയാണ്...

രാഷ്ട്രീയ പ്രബുദ്ധതയിലൂടെയാവണം വെല്ലുവിളികളെ നേരിടേണ്ടത്: ഇസ്മാഈല്‍ ഏറാമല

ദുബൈ: ജനാധിപത്യത്തിനും മതേതരത്വത്തിനും പൗരത്വത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടുന്നത് തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധതയിലൂടെ തന്നെയാവണമെന്നും അതിനു കരുത്തുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ജനാധിപത്യ ബോധമുള്ള സംഘടനകളും നേതാക്കളും ചെയ്യേണ്ടതെന്നും ദുബൈ കെ.എം.സി.സി.  കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ ഏറാമല വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്തുണ്ടാവുന്ന ഏതു പ്രശ്‌നത്തിനും രാഷ്ട്രീയ പരിഹാരമുണ്ട്. യുക്തി പൂര്‍വം അതിലേക്കെത്തിച്ചേരുന്ന ഇഛാശക്തിയുള്ള...

ഓര്‍മയില്‍ ഉരുളുന്ന ഒരു മോട്ടോര്‍ സൈക്കിളും സി.എം. മൊയ്ദുക്കയുടെ വരം കൊടുപ്പും

വലിയ പദവികള്‍ അലങ്കരിക്കുന്ന ആളുകളെയാണ് സമൂഹം പൊതുവെ മഹത്വവത്കരിക്കുന്നത്. എന്നാല്‍സാധാരണക്കാര്‍ക്കിടയില്‍ എത്രയോ അധികം മഹാന്മാരുണ്ടെന്നു ചില ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അത്തരമൊരു മഹാ മനുഷ്യനാണ് കഴിഞ്ഞ ദിവസം അന്തരിച്ച കരിയാട്ടെ സി. എം. മൊയ്ദുക്ക. നാട്ടില്‍ മുസ്‌ലിംലീഗിനും ഖത്തറിലെ പ്രവാസ ജീവിതത്തില്‍ കെ.എം.സി.സിക്കും കനത്ത സംഭാവനകളര്‍പ്പിച്ചു വ്യക്തി. മൂല്യവും ധര്‍മവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അനീതിക്കെതിരെ എന്നും പ്രതികരിച്ചു....

എം.ടിയുടെയും പത്മരാജന്റെയും കഥകളും സിനിമകളും

എം.ടി വാസുദേവന്‍ നായരുടെ സിനിമകളില്‍ നായകവേഷങ്ങളില്‍ ഏറ്റവും കൂടുതലായി അഭിനയിച്ചത് മൂന്നുപേരാണ്. തുടക്കത്തില്‍ പ്രേം നസീറും പിന്നെ സുകുമാരനും അവസാന ഘട്ടത്തില്‍ മമ്മൂട്ടിയും. എന്നാല്‍എം.ടിയുടെ നായകരില്‍ മുമ്പനും ശ്രദ്ധേയനുമായത് മമ്മൂട്ടി ആയിരിക്കണം. ഒരിക്കല്‍ ഒരു വേദിയില്‍ എം.ടിയെകണ്ടുമുട്ടിയതാണ് മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലെ ഒരു ചെറിയ കഥാപാത്രത്തില്‍ നിന്ന് ഭരത്...

പ്രവാസി കര വിരുതില്‍ വിരിയുന്നു ഒരു കളിക്കളം

അതിശയപ്പെടുത്തുന്ന കര വിരുത് നിര്‍മ്മിതികളുമായി ഒരു പ്രവാസി. ദുബൈ കറാമയിലെ ബാച്ചിലര്‍ റൂമില്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ച്  മുജീബുറഹ്മാന്‍  എന്ന വിരുതന്‍ രൂപപ്പെടുത്തിയിരിക്കുന്നത്, രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ തട്ടുപൊളിപ്പന്‍ മാതൃക. മലപ്പുറം ജില്ലയിലെ ചുള്ളിപ്പാറ സ്വദേശിയാണ് മുജീബുറഹ്മാന്‍. വ്യത്യസ്തവും അത്ഭുതകരവുമായ നിരവധി വസ്തുക്കളുടെ മിനിയേച്ചറുകള്‍ നേരത്തെ അതേപടി പുനഃ സൃഷ്ടിച്ചിട്ടുണ്ട്, ഈ പ്രവാസി മലയാളി. മലയാള സിനിമയിലെ...

സഗീര്‍ സര്‍ഗ്ഗ സഞ്ചാരത്തിന്റെ അരനൂറ്റാണ്ട്

കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍, കാരിക്കേച്ചറിസ്റ്റ്, ഇല്ലസ്‌ട്രേറ്റര്‍, ഗ്രാഫിക് നോവലിസ്റ്റ് എന്നിങ്ങനെ സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ നാനാ മണ്ഡലങ്ങളേയും പ്രതിഭാശക്തികൊണ്ട് സചേതനമാക്കിയ ആര്‍ടിസ്റ്റ് സഗീര്‍, വരയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ്.ആത്മസുഹൃത്ത് സഗീറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് ഒരു നെയിം ബോര്‍ഡാണ്.ഏറനാടന്‍ വിപണിയും പരസ്യകലാരംഗവും നവീനമായ ചമയങ്ങളിലേക്കും രൂപപ്പൊലിമകളിലേക്കും ഉണര്‍ന്നു വരുന്ന ഒരു സംക്രമണഘട്ടമായിരുന്നു ആയിരത്തിതൊള്ളായിരത്തി എഴുപതുകള്‍. മഞ്ചേരിയിലെ ഇടുങ്ങി തിരക്കുപിടിച്ച നിലമ്പൂര്‍...

ഇങ്ങനെ ഒരു യാത്രികന്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല

പത്താമത്തെ വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങള്‍ പിന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ 20 ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത ഈ കിഴിശ്ശേരിക്കാരന്‍. അതിനിടയില്‍ ആറു പ്രണയങ്ങള്‍. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ 24 രാജ്യങ്ങളിലേക്കാണ് മൊയ്തു കിഴിശ്ശേരി എന്ന യാത്രയുടെ കാമുകന്‍ നുഴഞ്ഞു കയറിയത്.   കുറെ വര്‍ഷത്തെ അലച്ചിലിന് ശേഷം 1983...

പി. വി. മുഹമ്മദ്, വാക്മയ കലയിലെ അത്ഭുതം: 5000 വേദികള്‍, 16000 പ്രസംഗങ്ങള്‍

കല്ലിക്കണ്ടി: വെള്ളിയാഴ്ച അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ പി. വി മുഹമ്മദ് അരീക്കോടിന് കേരളത്തില്‍ മറ്റു വാഗ്മികള്‍ക്കൊന്നും ആര്‍ജിക്കാനാവാത്ത സര്‍വകാല ബഹുമതി. 1960 കളില്‍ മഞ്ചേരിയില്‍ നിന്നാരംഭിച്ച പ്രസംഗ പരമ്പര ആറു ദശവര്‍ഷമായി നിര്‍ത്താതെ തുടരുകയായിരുന്നു അദ്ദേഹം. ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പ്രിയപ്പെട്ടതും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു ആ പ്രസംഗങ്ങള്‍. സാഗര ഗര്‍ജ്ജനമെന്നു പേരുകേട്ട സുകുമാര്‍ അഴീക്കോടിന്റെയും...

അബ്ദുല്‍ ഖാദര്‍ മൗലവി: തീവ്രവാദ സമീപനങ്ങള്‍ക്കെതിരെ നിലപാടെടുത്ത നേതാവ്

മുസ്‌ലിം ലീഗിന്റെ മുന്‍നിര നേതാവ് വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മൃതദേഹം കണ്ട്, ജനാസനിസ്‌കരിച്ച് കണ്ണൂരില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ആ വലിയ മനുഷ്യന്റെ ജീവിത ധാരകള്‍ മനസ്സിലേക്ക്ഒലിച്ചിറങ്ങുകയായിരുന്നു. കൊവിഡ് പരിമിതികള്‍ വക വെക്കാതെ, ഈ സമയത്ത് അവിടെ ചെല്ലാന്‍ പ്രേരിപ്പിച്ചത് അദ്ദേഹവുമായുള്ള അടുത്ത സ്‌നേഹബന്ധം തന്നെ. നാട്ടിനും സമൂഹത്തിനും വലിയ നഷ്ടമാണ്...

അര്‍ബുദ രോഗികളെ സ്‌നേഹം പുരട്ടി ചേര്‍ത്തു പിടിക്കുക: കെ. എം. ഷാജി

മാവൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക പ്രബദ്ധതയായി ഏറ്റെടുക്കേണ്ട മഹാപ്രസ്ഥാനമായി വികാസം കൊണ്ടിരിക്കുകയാണ് സി.എച്ച്. സെന്ററുകളെന്നും, ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സി.എച്ച്. സെന്ററുകള്‍ നടത്തുന്ന കാരുണ്യ ആശ്വാസ സേവന പ്രവര്‍ത്തനങ്ങളാണ് അതിനു കാരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി വ്യക്തമാക്കി. മനുഷ്യന്റെ സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ക്ക് പ്രായശ്ചിത്തമാണ്...

About Me

32 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img