Thursday, June 19, 2025

News Editor

എലിപ്പനിക്കെതിരെ ജാഗ്രത

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും....

ഇ ഫസ്റ്റ് ഗ്ലോബല്‍ ഓഫീസ് ദുബൈയില്‍ തുറന്നു

ദുബൈ: എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആഗോള ഓഫിസ് ദുബൈ ഒമ്നിയത്തില്‍  തുറന്നു. സിനിമ താരം തൃഷ ഓഫീസ് ഉദ്ഘാടനം ചെയ്തു.  ഇ ഫസ്റ്റ് ഗ്ലോബല്‍ എന്ന പേരിലുള്ള ഓഫിസ് ആഗോള നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണെന്നു എം ഡി ജമാദ് ഉസ്മാന്‍ അറിയിച്ചു. 'യു എ ഇ അതിവേഗം കൊവിഡ് മുക്തി കൈവരിച്ചു കൊണ്ടിരിക്കുന്നു. ധാരാളം...

കൊവിഡ്: തുടരുന്ന തരംഗങ്ങള്‍

കൊവിഡ് കേസുകള്‍ കേരളത്തില്‍ പതിനായിരത്തിലും കുറഞ്ഞു വരുന്നു. പ്രതിദിന മരണങ്ങള്‍ നൂറില്‍ താഴെ എത്തി. സ്‌കൂളുകള്‍ തുറക്കുന്നു, നിയന്ത്രണങ്ങള്‍ കുറയുന്നു. സര്‍ക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.ഈ അവസരത്തില്‍ ഒരു കാര്യം ഓര്‍ക്കണം, കൊവിഡ് കേസുകള്‍ യൂറോപ്പില്‍ പൊതുവെ കൂടി വരികയാണ്. റഷ്യയില്‍ കൊവിഡ് കാലത്തുണ്ടായതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇപ്പോഴാണ്....

പശ്ചിമഘട്ടം സംരക്ഷണം അനിവാര്യം

ബിനോയ് ജോര്‍ജ് പി  (തൃശൂര്‍)        പശ്ചിമഘട്ടത്തെ സംരക്ഷിക്കാതെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനാവില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിതീവ്രമഴയും അതിനോടനുബന്ധിച്ചുള്ള ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരിതങ്ങളുമെല്ലാം പശ്ചിമഘട്ടത്തേയും തണ്ണീര്‍തടങ്ങളെയും ആശ്രയിച്ചാണ് രൂപപ്പെടുന്നത്. ഇതിന്റെ മറ്റൊരുവശമായി സൂര്യാഘാതവും കൊടും വരള്‍ച്ചയും കുടിവെള്ളക്ഷാമവുമെല്ലാം വരുന്നു. കേരളത്തെ സംബന്ധിച്ച് എല്ലാറ്റിന്റെയും അടിസ്ഥാനം...

താമര വിരിയേണ്ടതുണ്ട് കേരളത്തില്‍

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍ പറഞ്ഞുവരുന്നത് രാഷ്ട്രീയമല്ല. ശരിക്കുള്ള താമരയുടെ കാര്യം തന്നെ. സുന്ദരിമാരുടെ മുഖം, കണ്ണുകള്‍ എന്നിവയെ ഉപമിക്കാറുള്ള അതേ താമര. ഭാരതത്തിന്റെ ദേശീയപുഷ്പമായ താമരപ്പൂക്കളുടെ മനോഹാരിത കൊണ്ടു മാത്രമല്ല, സാസ്‌ക്കാരിക, സാമ്പത്തിക, ആരോഗ്യരംഗങ്ങളില്‍ ഉള്ള അതിന്റെ സവിശേഷതകള്‍ കൊണ്ടു കൂടി പ്രാധാന്യമുള്ള ഒരു സസ്യമാണ്. ഉഷ്ണമേഖലയിലെ ജലാശയങ്ങളിലാണ് ജലസസ്യമായ താമര വളരുന്നത്. ഇതിന്റെ ശാസ്ത്രനാമം...

കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍; മലപ്പുറം ജില്ലക്ക് പുതിയ സാരഥികള്‍

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രഫ. ഓമാനൂര്‍ മുഹമ്മദ് പ്രസിഡന്റായും അഡ്വ. മുഹമ്മദ് ദാനിഷ് ജനറല്‍ സെക്രട്ടറിയായും ഡോ. ഖാസിമുല്‍ ഖാസിമിയെ ട്രഷററായും തെരഞ്ഞെടുത്തു. മരുത ലതീഫ് മൗലവി, അബ്ദുല്‍ ഗഫാര്‍ മൗലവി വണ്ടൂര്‍, കുഞ്ഞാപ്പു ഒഴുകൂര്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍. കെ. മജീദ്, എന്‍ജിനീയര്‍ മൊയ്തീന്‍...

ഡാമിന് സമീപം കുളിക്കാനിറങ്ങിയ നവവരനും ഭാര്യാസഹോദരനും മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26) , ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരന്‍ അല്‍ത്താഫ് (23 ) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ചയാണ് കുടുംബാംഗങ്ങളോടൊപ്പം രണ്ട് വാഹനങ്ങളില്‍ ഏര്‍വാടിക്ക് പുറപ്പെട്ടത്. മടങ്ങിവരുമ്പോള്‍ ഇന്ന് രാവിലെ തെന്‍മലയ്ക്ക സമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങി. മരിച്ച അല്‍ത്താഫിന്റെ പിതാവ്...

ഫുഡ് ഫോട്ടോഗ്രാഫിയുടെ ടിപ്‌സും ട്രിക്‌സും ഇനി ഈ എഞ്ചിനീയര്‍ പറയും

മലപ്പുറം : കമ്പ്യൂട്ടര്‍ സയന്‍സില്‍ എം ടെക് കഴിഞ്ഞ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലിചെയ്യുന്ന ഒരാള്‍ക്ക് ഫുഡ് ഫോട്ടോഗ്രഫിയില്‍എന്തുണ്ട് കാര്യം? ചോദിച്ചവര്‍ക്ക് ചോദ്യം സിംപിളായിരുന്നു. എന്നാല്‍ ഇതിനുള്ള പവര്‍ഫുള്‍ ഉത്തരമായി മാറി. ചോദ്യം ചോദിച്ചവര്‍ക്ക് മുന്നില്‍ഫുഡ് ആന്‍ഡ് സെല്‍ഫ് പോർട്രൈറ്റ് ഫോട്ടോഗ്രഫി മേഖലയിലെ വിസ്മയമായി തീര്‍ന്നിരിക്കുകയാണ് ഒരു മലപ്പുറത്തുകാരി. ഇത് ഷെറിന്‍ ജബ്ബാര്‍. സാമൂഹികമാധ്യമങ്ങളില്‍...

ഡോ: മുൻകാഫിനും ഹംദി തുപ്പിലക്കാടിനും കെ എം സി സി ആദരവ്

കോഴിക്കോട്: പ്രവാസ ലോകത്തെ ജനകീയ കൂട്ടാഴ്മയായ കെഎംസിസി വിവിധങ്ങളായ സേവന പദ്ധതികൾ കൊണ്ട് രാജ്യത്തിന് അകത്തും പുറത്തും വലിയ രീതിയിലുള്ള അംഗീകാരം നേടിക്കഴിഞ്ഞതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് അഡ്വ: പി. എം. എ. സലാം പറഞ്ഞു. പ്രവാസികൾക്കിടയിൽ കെ എം സി സി അടയാളപ്പെടുത്തുന്നതത്രയും മാതൃകാപരവും സാമൂഹത്തിന്റെ ആദരവും...

കലുഷിത സാമൂഹിക അവസ്ഥ മാറ്റുന്നതിന് ആത്മ ബോധം വളർത്തണം: ജസ്റ്റിസ്‌ മുഹമ്മദ് മുഷ്താക്‌

തലശ്ശേരി: കരുണയും സൗഹാർദവും രാജ്യസ്നേഹവുമുള്ള  സമൂഹത്തെ വാർത്തെടുക്കുകയും നില നിർത്തുകയും ചെയ്യുക എന്നതാകണം കാലിക സാമൂഹിക നേതാക്കൾ ഏറ്റെടുക്കേണ്ട ദൗത്യമെന്ന്  കേരള ഹൈകോടതി ജഡ്‌ജ് ജസ്റ്റിസ് എം. മുഹമ്മദ് മുഷ്താക്‌ അഭിപ്രായപ്പെട്ടു. കലുഷിതമായ സാമൂഹിക വ്യവസ്ഥിതി മാറ്റിയെടുക്കണമെങ്കിൽ  ആദ്യം മാറേണ്ടത് നമ്മൾ തന്നെയാണെന്ന ബോധം വളർത്തണം. ഒരു പ്രത്യേക സമുദായം വേട്ടയാടപ്പെടുന്നു എന്ന വിലാപം...

About Me

5821 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img