Wednesday, June 18, 2025

News Editor

നാലംഗ കുടുംബം നഗരത്തിലെ ലോഡ്ജിൽ മരിച്ചനിലയിൽ

മംഗളൂറു: നഗരത്തിൽ കെ.എസ്.റാവു റോഡിലെ ലോഡ്ജിൽ നാലംഗ കുടുംബം മരിച്ചനിലയിൽ കണ്ടെത്തി.മൈസൂറു വിജയനഗർ സ്വദേശി ദേവേന്ദ്ര(48), ഭാര്യ നിർമ്മല (38), ഇരട്ടകളായ മക്കൾ ചിത്ര, ചൈതന്യ (ഒമ്പത്) എന്നിവരാണ് മരിച്ചത്.ഈമാസം 27ന് മുറിയെടുത്ത കുടുംബം ഇന്നലെ ഒഴിയേണ്ടതായിരുന്നു.ഇന്ന് രാവിലെയാണ് ജഡങ്ങൾ കണ്ടത്.നിർമ്മലയും മക്കളും ഉറങ്ങുന്ന അവസ്ഥയിലും ദേവേന്ദ്ര തൂങ്ങിയ നിലയിലുമായിരുന്നു.പലവിധ സാമ്പത്തിക പ്രയാസം കാരണം...

പനി ബാധിച്ച് കുട്ടി മരിച്ചു

വാണിമേൽ:പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി മരിച്ചു.നരിപ്പറ്റ ആനപ്പാറയിൽ അലിയുടെ മകൻ മിൻഹാജ്(14) ആണ് മരിച്ചത്.വാണിമേൽ ക്രസന്റ് ഹയർസെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

“സന്ധ്യ ആന്റിയും ഉണ്ണിമാമയും മാപ്പ് തരണംഎനിക്ക് മടുത്തു ഈ ജീവിതം…”വാട്സ്ആപ് സ്റ്റാറ്റസിൽ മരണം അറിയിച്ച്യു യുവാവ് ജീവനൊടുക്കി

മംഗളൂറു: ജീവിതം അവസാനിപ്പിക്കുന്നു എന്ന സന്ദേശം വാട്സ്ആപ് സ്റ്റാറ്റസായി നൽകി യുവാവ് ജീവനൊടുക്കി എന്ന് നെല്ല്യാടി പൊലീസ്.കഡബയിലെ വീട്ടിൽ തനിച്ച് താമസിക്കുന്ന രവിഷിനെയാണ്(27) മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. "എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി.എനിക്ക് മടുത്തു ഈ ജീവിതം.സോറി, സന്ധ്യ ആന്റി,ഉണ്ണിമാമ.നിങ്ങൾ എന്നെ സ്വന്തം മോനെപ്പോലെയാണ് കണ്ടത്.ഭൂമിയിൽ ഞാൻ നിങ്ങളോട് ചെയ്യുന്നത് തെറ്റാണ്...

സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ വെട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

കാസർക്കോട്: ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കം ഹൗസിലെ പ്രശോഭ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാംകുമാര്‍ (33) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 17ന് രാത്രി മാവുങ്കാല്‍ നെല്ലിത്തറ വളവിലാണ് അക്രമമുണ്ടായത്. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കൊടവലം...

ഡൽഹിയിൽ കൊതുകു ചുരുൾ കത്തിച്ച് കിടക്കയിൽ വീണ് 6 പേർ ശ്വാസം മുട്ടി മരിച്ചു

ന്യൂഡൽഹി: ശാസ്ത്രി പാർക്കിലെ മച്ചി മാർക്കറ്റിലെ മസർ വാല റോഡിലെ വീടിന് തീപിടിച്ച് ആറ് പേർ ശ്വാസംമുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്തി. "രാത്രിയിൽ എപ്പോഴോ മെത്തയിൽ വീണ, കത്തുന്ന കൊതുക് കോയിലിൽ നിന്ന് ഉൽപാദിപ്പിച്ച കാർബൺ മോണോക്സൈഡ്...

പോക്സോ കേസ് (വാറണ്ട്) പ്രതിയെ പോലീസ് അസ്സമിൽ അറസ്റ്റ് ചെയ്തു

കാസർകോട്:നീലേശ്വരം പോലീസ് സ്റ്റേഷൻ പോക്സോ കേസിലെ വിചാരണ വേളയിൽ മുങ്ങിയ അസ്സം സ്വദേശിയായ വാറണ്ട് പ്രതി അറസ്റ്റിൽ.അസ്സം മിലൻ നഗർ ദിഗ്ബോയിൽ ടിൻസുഖിയ വീട്ടിൽ ശേഖർ ചൗധരിഎന്ന റാം പ്രസാദ് ചൗധരിയെയാണ്(32)നീലേശ്വരം പോലീസ് അസ്സമിൽ ചെന്ന് അറസ്റ്റ് ചെയ്തത്.2016 ലെ കേസിൽ രണ്ട് വർഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയിൽ മുങ്ങുകയായിരുന്നു.നീലേശ്വരം സ്റ്റേഷനിലെ...

യുവ പൊലീസ് ഓഫീസർ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

മരിച്ച അശോകൻ കാസർകോട്:പൊലീസ് ഉദ്യോഗസ്ഥൻ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പെര്‍ളടുക്കം കരിപ്പാടകത്തെ കെ അശോകന്‍ (45) ആണ് മരിച്ചത്. രാത്രി ഡ്യൂഅടി ഉണ്ടായിരുന്ന അശോകന്‍ വ്യാഴാഴ്ച പുലർച്ചെ കുളിമുറിയിൽ പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പരേതനായ രാമന്‍ മണിയാണി - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ:...

കർണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ബി.ജെ.പി കടുത്ത മത്സരം നേരിടുന്നു, ബാങ്കുകൾ ജാതി മിശ്രിതം, മോദി ജനപ്രീതി

വടക്കുകിഴക്കൻ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പുതുപുത്തൻ, മെയ് 10 ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ദക്ഷിണേന്ത്യയിൽ ബി.ജെ.പി സർക്കാരുള്ള ഏക സംസ്ഥാനമായ കർണാടക ഒരിക്കലും അധികാരത്തിൽ നിന്ന് പിന്മാറിയിട്ടില്ല. 40 വർഷത്തിനുള്ളിൽ അധികാരത്തിലെത്തും. രണ്ട് തവണയും (2008-13, 2019 മുതൽ ഇപ്പോൾ വരെ), കർണാടകയിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയില്ല,...

നാട്ടുകാർ ദേശീയ പാത പ്രവൃത്തി തടഞ്ഞു

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം തന്നെ വേണമെന്നാവശ്യപ്പെട്ട് നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ഇന്നലെ രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. ഇതേത്തുടര്‍ന്ന് ഏരെ നേരം ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്‌പോരുണ്ടായി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍...

ബല്ലാരി കോർപ്പറേഷന് കർണാടകയിലെഏറ്റവും പ്രായം കുറഞ്ഞ മേയർ

കോൺഗ്രസ് അംഗമാണ്23കാരി ഡി.ത്രിവേണി മംഗളൂറു: ബല്ലാരി കോർപ്പറേഷൻ മേയറായി കോൺഗ്രസ് അംഗം ഡി.ത്രിവേണി തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെയാണ് പട്ടികജാതിയിലെ ഈ 23 കാരി അങ്കിയണിയുന്നത്.പട്ടികജാതി സംവരണ മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ത്രിവേണിക്ക് 28 വോട്ടുകളും എതിർസ്ഥാനാർത്ഥി ബിജെപിയിലെ നാഗരത്നമ്മക്ക് 16വോട്ടുകളും ലഭിച്ചു.പട്ടികവർഗ്ഗ വനിത സംവരണ ഡെപ്യൂട്ടി...

About Me

5821 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img