കുന്ദമംഗലം : മാധ്യമ പ്രവര്‍ത്തനം ഒരു തപസ്യയാക്കി
ദീര്‍ഘകാലം മാധ്യമരംഗത്ത് നിറ സാന്നിധ്യമായിരുന്ന അസ്സയിന്‍ കാരന്തൂരിനെ സുകൃതം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. കുന്ദമംഗലം സാംസ്കാരിക നിലയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ: അബൂബക്കര്‍ തല്ലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രകൃതത്തിലും ശൈലിയിയും ലാളിത്യവും വിനയവും പുലര്‍ത്തിയ അസ്സയിന്‍ കാരന്തൂര്‍ അദ്ധ്യാപകന്, കളിയെഴുത്തുകാരന്, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകന് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. പി കോയ മാസ്റ്റര്‍ ആമുഖപ്രസംഗം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി കൗലത്ത്, എഴുത്തുകാരന് എ.പി കുഞ്ഞാമു, പത്ര പ്രവര്ത്തകന് പി അഹ്മദ് ശരീഫ്, സാമൂഹ്യ പ്രവര്ത്തകന് കെ വിജയന് മാസ്റ്റര്‍, കുന്ദമംഗലം പ്രസ്ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂര്‍, രവീന്ദ്രന് കുന്ദമംഗലം എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മീഡിയവണ്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.സുകൃതം കൂട്ടായ്മ കണ്‍വീനര്‍ സുബൈര്‍ കുന്ദമംഗലം സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ മണിരാജ് പൂനൂര് നന്ദിയും പറഞ്ഞു.