Wednesday, June 18, 2025

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ റെയിഡ്
ഉന്നതരുടെ നിര്‍ദേശപ്രകാരമെന്ന് സൂചന

Must Read

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ റീജ്യണല്‍ ഓഫീസില്‍ ഇന്നലെ നടന്ന റെയിഡ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമെന്ന് സൂചന. നാലുമണിക്കൂറോളമാണ് റെയിഡ് നടന്നത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും റെയിഡില്‍ പങ്കെടുത്തിരുന്നു. കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത തയാറാക്കിയെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. അതിന്റെ ഭാഗമായി ശനിയാഴ്ച പൊലീസ് ഏഷ്യാനെറ്റിന്റെ ഓഫീസിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പിന്നാലെയാണ് റെയിഡ് നടന്നത്.

ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജ്യണല്‍ എഡിറ്റര്‍ കെ. ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്. പോക്‌സോ വകുപ്പ് പ്രകാരവും വ്യാജ രേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി. സിദ്ദീഖ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവരും പ്രതിഷേധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img