Wednesday, June 18, 2025

സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ആന്ധ്രസ്വദേശി റഫീഖിനെ

Must Read

കോഴിക്കോട്: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ആന്ധ്ര സ്വദേശി റഫീഖിനെ(23)യെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റഫീഖിനെ വാക് തര്‍ക്കത്തെതുടര്‍ന്ന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. റഫീഖിനെ തള്ളിയിട്ട് കൊന്ന തമിഴ്‌നാട് സ്വദേശി സോനമുത്തുവിനെ സംഭവത്തിന് ശേഷം റെയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഏറെക്കാലമായി റഫീഖ് കേരളത്തിലാണ് താമസം. മൂന്നുവയസ്സുള്ളപ്പോള്‍ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ്. അവിടെ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു താമസം. പിന്നീട് കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ചു. പതിനഞ്ചുവയസ് പൂര്‍ത്തിയായപ്പോള്‍ അവിടെ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് കേരളത്തില്‍ പലയിടത്തായി കഴിയുകയായിരുന്നു. പൊലീസ് നല്‍കി ഫോട്ടോ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ആണ് റഫീഖിനെ തിരിച്ചറിഞ്ഞത്. റഫീഖിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നാളെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ മറവ് ചെയ്യും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img