മംഗളൂറു: ദേശീയ പാത 66ൽ പടുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളൂറിനടുത്ത മുൽകി പാലത്തിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ചു.
സ്കൂട്ടറിൽ യാത്ര ചെയ്ത മുസ്‌ലിം ഓക്കൂട്ട താലൂക്ക് ഡയറക്ടർ അക്ബർ പാഷ(61), ഭാര്യ ഖദീജ ബീവി (46) എന്നിവരാണ് കൊല്ലപ്പെട്ടത്.
തീർത്ഥഹള്ളി സ്വദേശികളായ ദമ്പതികൾ മംഗളൂറു പാസ്പോർട്ട് ഓഫീസിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം.
സ്കൂട്ടർ മറിഞ്ഞ് തെറിച്ചു വീണ ഇരുവരുടെയും ദേഹത്ത് അതേ ദിശയിൽ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.