ദുബൈ: പ്രവാസി സമൂഹം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിത ശൈലിയിലെ മാറ്റവും ഉറക്കമില്ലായ്മയും പ്രവാസി സമൂഹത്തിന്റെ ആരോഗ്യ പരിചരണത്തില്‍ സാരമായദോഷം വരുത്തിയിട്ടുണ്ടെന്നും അമിത ജോലിഭാരവും അനിയന്ത്രിത ടെന്‍ഷനും കാരണം പ്രവാസി യുവാക്കള്‍പോലും അപകടത്തിലാകുന്നുണ്ടെന്നും യഹിയ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, വൈസ്പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ട്രഷറര്‍ ഹനീഫ് ടി. ആര്‍, ജില്ലാ കെ.എം.സി.സി ഭാരവാഹികളായ റാഫി പള്ളിപ്പുറം, ഹസൈനാര്‍ ബീഞ്ചന്തടുക്ക, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം നേതാക്കളായ അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഹനീഫ്ബാവ നഗര്‍, ഡോ. ഇസ്മായില്‍ സിദ്ദീഖ് ചൗക്കി, റഹൂഫ് കെ. ജി. എന്‍ , ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, സി. എ. ബഷീര്‍ പള്ളിക്കര, ഷബീര്‍ കീഴുര്‍, സിദ്ദീഖ് അടൂര്‍, സലാം മാവിലാടം, റഷീദ് അവയില്‍, മുനിസിപ്പല്‍ ഭാരവാഹികളായ തല്‍ഹത്ത് തളങ്കര, സത്താര്‍ ബൈദല, ശിഹാബ് പേരാല്‍, ഹസന്‍ കുദുവ, അഷ്ഫാഖ് ഉദ്യാവര, റഫീഖ് മാങ്ങാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരി , ഫഹദ് മൂലയില്‍, കെ. സി. ശരീഫ്, ഷാനവാസ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.