കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തി.
ആകെ 56 പരാതികളില്‍ 16 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു. 38പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
കമ്മീഷന് ഡയറക്ടര്‍ രാജീവ് പി.ബി, അഡ്വക്കറ്റ്മാരായ ലിസി വി.ടി, അബിജ, സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരായ നിത്യ പി.എന്‍, തുഷാര, അഖില ലക്ഷ്മി, നോജി, പോലിസ് സബ് ഇന്‍സ്പെക്ടര്‍ സജിത എം.എ, എ.എസ്.ഐ മിനി കെ. എന്നിവര്‍ പങ്കെടുത്തു.