Thursday, June 19, 2025

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

Must Read

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ യുവതി പിടിയിലായി. കാമുകനുമൊത്ത് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബീഹാര്‍ വൈശാലി ജില്ലയിലെ പുനംദേവി(30)യാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വേങ്ങരയില്‍ ബസ് ഇറങ്ങിയ ഇവരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പുനംദേവിയും ഭര്‍ത്താവ് സഞ്ജീവ് പസ്വാനും(33) വേങ്ങര യാറമ്പാടി എന്ന സ്ഥലത്തുള്ള പി.കെ ക്വാട്ടേഴ്സില്‍ ആണ് താമസിച്ചിരുന്നത്. ബീഹാര്‍ സ്വദേശിയായ ജയപ്രകാശന്‍ പുനംദേവിയുമായി അടുക്കുകയായിരുന്നു. ഇതിന് തടസ്സമായി കണ്ട സഞ്ജീവ് പസ്വാനെ ഇരുവരും കൂടി കൊലപ്പെടുത്തിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ പുനംദേവിയെ മാനസിക പ്രശ്നം ശ്രദ്ധയില്‍പെട്ടതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്.


റൂമിലെ തെക്ക് കിഴക്ക് ഭാഗത്തെ ടോയ്‌ലെറ്റിന്റെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റര്‍ ഹോള്‍ വഴി രക്ഷപ്പെടുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img