മംഗളൂറു: ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് യുവാവ് ആശുപത്രിയിൽ മരിച്ചു.കൗപുവിലുണ്ടായ അപകടത്തിൽ മംഗളൂറു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകൻ റിതേഷ് ദേവഡിഗയാണ്(35) കൊല്ലപ്പെട്ടത്.
മംഗളൂരുവിൽ നിന്ന് ഉടുപ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു.
ആംബുലൻസ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്സാക്ഷികൾ കൗപ് പൊലീസിനോട് പറഞ്ഞു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.