Thursday, June 19, 2025

കേന്ദ്ര സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടം വേണം: ആര്‍.എം.പി.ഐ

Must Read

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ ഐക്യനിര കെട്ടിപടുക്കണമെന്ന് ആര്‍.എം.പി.ഐ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയയും രാജ്യത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനും എതിരെ സംസാരിക്കുന്നവര്‍ പോലും നടപടിക്ക് വിധേയരാവുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യശക്തികളുടെ ചെറുത്ത് നില്‍പ് ശക്തമാക്കണം. സമ്മേളനം ആവശ്യപ്പെട്ടു.


സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനം ഇന്‍ഡോര്‍ സ്‌റ്റേഡിയം പരിസരത്ത് നി്ന്നാരംഭിച്ച് മുതലക്കുളത്ത് സമാപിച്ചു. സമാപന സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി മംഗത്് റാം പസ്്‌ല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രാജേന്ദ്ര പരഞ്ജ്‌പേ, സംസ്ഥാന സെക്രട്ടറി എന്‍. വേണു, സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍
സന്തോഷ്, കെ.കെ രമ എം.എല്‍.എ, അഡ്വ. പി. കുമാരന്‍കുട്ടി, കെ.എസ് ഹരിഹരന്‍, എം.സി.യു.പി.ഐ ജനറല്‍ സെക്രട്ടറി അശോക് ഓംകാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img