കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് എത്തിയ വയനാട് കൽപ്പറ്റ വെള്ളാരംകുന്ന് അഡ് ലേഡ് പാറ വയൽ കോളനിയിലെ ആദിവാസി യുവാവ് വിശ്വനാഥൻ്റെ ദുരൂഹ മരണം സമഗ്രമായി അന്വേഷിക്കണംമെന്ന് ദളിത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്മാരു മായി ബന്ധപ്പെട്ടു കൊണ്ട് ചർച്ച ചെയ്തു.
സമഗ്രാന്വേഷണം നടത്തിൽ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ദളിത് ലീഗിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ മാരെ അറിയിച്ചു. ചർച്ചയിൽ ജില്ലാ പ്രസിഡണ്ട് കെ സി ശ്രീധരൻ, ജനറൽ സിക്രട്ടറി കൃഷ്ണൻ എളേറ്റിൽ ട്രഷറൽ ഷാജി പുൽകുന്നുമ്മൽ വൈ: പ്രസിഡണ്ട് രാജൻ ബാബു എന്നിവർ സംബന്ധിച്ചു.