മംഗളൂറു: നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പണാജെയിലെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൊടെ സ്വദേശി ബി.ലക്ഷ്മണ നായ്ക് (50) ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പുലർച്ചെ നാലിന് മാണി-മൈസൂറു പാതയിൽ മംഗളൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്.
സുള്ള്യയിൽ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം.പുത്തൂരിൽ നിന്ന് അർളപ്പദിലേക്ക് വരുകയായിരുന്നു നായ്ക്.
നായ്കിന് ഭാര്യ, രണ്ട് പെൺമക്കൾ. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു.