Sunday, June 22, 2025

റോട്ടറി ഈസ്റ്റ് 1000 മണ്‍സൂണ്‍-ഓണം കിറ്റ് വിതരണം ചെയ്തു

Must Read

കോഴിക്കോട് : ആരോഗ്യ മേഖല നേരിടുന്ന വലിയ വിപത്തായ മാലിന്യ സംസ്‌കരണം റോട്ടറി പോലുള്ള സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് കെ മുരളീധരന്‍ എം പി. പറഞ്ഞു. റോട്ടറി ക്ലബ്ബ് ഈസ്റ്റ് സര്‍വ്വീസ് പ്രൊജക്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 1000 മണ്‍സൂണ്‍ ഓണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ആരോഗ്യം ഉണ്ടാകാന്‍ പരിസരം വൃത്തിയാക്കുകയെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. മാലിന്യ സംസ്‌കരണ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ട് വരുമ്പോള്‍ പ്രതിഷേധങ്ങളും വിവാദങ്ങളും വരും. ഇതിന് പരിഹാരമാണ് സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

റോട്ടറി ഡിസ്ടിക്റ്റ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ. പി പ്രശാന്ത് മുഖ്യാതിഥിയായി . ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ഇലക്ട്റ്റ് – ഡോ. സേതു ശിവശങ്കര്‍ , ഡോ. പി ആര്‍ ശശീന്ദ്രന്‍ , പബ്ബിക്ക് ഇമേജ് ചെയര്‍ – ഡോ.സി എന്‍ അജിത എന്നിവര്‍ പ്രസംഗിച്ചു. എ മണി സ്വാഗതവും സെക്രട്ടറി സുന്ദര്‍ രാജുലു നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img