Saturday, June 21, 2025

സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യം :സി.മഹേന്ദ്രന്‍

Must Read

ഫറോക്ക്: ഫാസിസത്തെ ചെറുക്കാന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്ന് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം സി മഹന്ദ്രന്‍. സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫറോക്ക് നല്ലൂര്‍ കോരുജി നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി എല്ലാ അര്‍ത്ഥത്തിലും ഫാസിസ്റ്റാണ്. ആര്‍ എസ് എസ്സിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്.

സ്ഥിതി സമത്വവും ലിംഗനീതിയും അവസര സമത്വവും സാമൂഹ്യ ക്ഷേമവുമെല്ലാമാണ് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത്. ഭഗത് സിംഗിന്റെ കണ്ഠത്തില്‍ നിന്നുയര്‍ന്ന ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഇന്ത്യ മുഴുവന്‍ മുഴങ്ങിയപ്പോഴാണ് ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നത്. ഇതേ മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തെ തകര്‍ത്തെറിയാനും കഴിയും. അതിന് ജനങ്ങളുടെ സംഘടിതമായ സാമൂഹ്യ മുന്നേറ്റം അനിവാര്യമാണെന്നും അതിന് ഇടതുപക്ഷം നേതൃത്വ പരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മി-നാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ ഒഞ്ചിയം രക്തസാക്ഷികളുടെ സ്മരണകള്‍ ഇരമ്പുന്ന മണ്ണില്‍ നിന്നാണ് സമ്മേളന നഗരിയിലുയര്‍ത്താനുള്ള പതാക ജാഥ പ്രയാണമാരംഭിച്ചത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ കെ വിജയന്‍ എംഎല്‍എ ജാഥാ ലീഡര്‍ പി കെ നാസറിനെ ഏല്‍പ്പിച്ച പതാക വിവിധ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണത്തിന് ശേഷമാണ് തൊഴിലാളി സഖാക്കളുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലെത്തിയത്.
ഒഞ്ചിയം രക്തസാക്ഷി സ്മാരക പരിസരത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന സി പി ഐ നേതാവ് കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. വി പി രാഘവന്‍ സ്വാഗതം പറഞ്ഞു. ഇ കെ വിജയന്‍ എം എല്‍ എ, ഇ സി സതീശന്‍, പി കെ നാസര്‍, സോമന്‍ മുതുവന, പി സുരേഷ് ബാബു, എന്‍ എം ബിജു, ആര്‍ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ഉപലീഡര്‍ സി സുന്ദരന്‍, അഡ്വ. എസ് സുനില്‍ മോഹന്‍, പി സജീവ് കുമാര്‍, സി രാമകൃഷ്ണന്‍, പി കെ സതീശന്‍, ഇ രാധാകൃഷ്ണന്‍, ബാബു കക്കാട്ട്, സ്വര്‍ണ്ണലത, സുജാത, രജില തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജില്ലാ സമ്മേളനത്തിന്റെ പതാക ഉയര്‍ത്താനുള്ള കൊടിമരം പാര്‍ട്ടിയുടെ നേതാവായിരുന്ന വലിയാട്ടില്‍ സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തില്‍ ജാഥയായി കര്‍ഷക-കര്‍ഷക തൊഴിലാളി സഖാക്കളുടെ നേതൃത്വത്തില്‍ നല്ലൂര്‍ കോരുജി നഗരിയിലേക്കു കൊണ്ടുവന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം എം നാരായണന്‍ മാസ്റ്റര്‍ കൊടിമരം ജാഥാ ലീഡര്‍ ടി കെ രാജന്‍ മാസ്റ്ററെ ഏല്പിച്ചു. പി എം ഷറീഫ് അധ്യക്ഷത വഹിച്ചു ഉപലീഡര്‍ ടി സുരേഷ്, രജീന്ദ്രന്‍ കപ്പള്ളി, മുരളി മുണ്ടേങ്ങാട്ട്, നരിക്കുനി ബാബുരാജ്, പിലാക്കാട്ട് ഷണ്‍മുഖന്‍, പി പീതാംബരന്‍, ചന്ദ്രമതി തൈത്തോടന്‍, ഒ ഭക്തവത്സലന്‍, കെ സി അന്‍സാര്‍, അനില്‍ മാരാത്ത് എന്നിവര്‍ സംസാരിച്ചു.

ബാനര്‍ ജാഥ മുക്കം ആനയാംകുന്ന് രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് മഹിളാ സഖാക്കളുടെ നേതൃത്വത്തിലാണ് പ്രയാണമാരംഭിച്ചത്. സി പി ഐ ജില്ലാ എക്‌സി. അംഗം പി കെ കണ്ണന്‍ ജാഥാ ലീഡര്‍ റീന മുണ്ടേങ്ങാട്ടിനെ ബാനര്‍ ഏല്‍പ്പിച്ചു.
ദീപശിഖാ ജാഥ കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് യുവജന-വിദ്യാര്‍ത്ഥി സഖാക്കളുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി ദീപശിഖ ജാഥാ ലീഡര്‍ ശ്രീജിത്ത് മുടപ്പിലായിക്ക് കൈമാറി. ഇ സി സതീശന്‍ അധ്യക്ഷത വഹിച്ചു. അസീസ് ബാബു സ്വാഗതം പറഞ്ഞു. യാത്രയിലുടനീളം ആവേശമുയര്‍ത്തിയാണ് വൈകീട്ട് പതാക-കൊടിമര-ദീപശിഖ ജാഥകള്‍ സംഗമിച്ചത്. പതാക സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും കൊടിമരം സ്വാഗതസംഘം ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖനും ബാനര്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം നരിക്കുനി ബാബുരാജും ദീപശിഖ ജില്ലാ എക്‌സി. അംഗം അഡ്വ. പി ഗവാസും ഏറ്റുവാങ്ങി. തുടര്‍ന്ന് പൊതുസമ്മേളന നഗരിയില്‍ സി പി ഐ ജില്ലാ എക്‌സി. അംഗം കെ ജി പങ്കജാക്ഷന്‍ പതാക ഉയര്‍ത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img