തൊടുപുഴ : തൊടുപുഴ,മുട്ടം അരുവിക്കുത്തില്‍ കഞ്ചാവും എയര്‍ പിസ്റ്റളുമായി യുവാവ് പോലീസ് പിടിയില്‍ .തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇടത്തിപറമ്പില്‍ അജ്മല്‍ (25) ആണ് അറസ്റ്റിലായത് .1.100 കിലോഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു.
ഇയ്യാളില്‍ നിന്നും ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കുന്ന കുഴലും പിടിച്ചെടുത്തിട്ടുണ്ട്.
അജ്മല്‍ വിവിധ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.