മോസ്‌കോ: ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് ലക്ഷ്യമിട്ട ഐഎസ് ഭീകരനെ പിടികൂടിയതായി റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ചാവേറിനെ പിടികൂടിയതായി വാര്‍ത്താ ഏജന്‍സി പറയുന്നു.
ഇന്ത്യന്‍ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യ ഏഷ്യന്‍ പ്രദേശത്തുനിന്നുള്ളയാണ് പിടിയിലായത്. പ്രവാചകനെ അപമാനിച്ചതിന് തിരിച്ചടിയായി ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നും സ്പ്ടുനിക് റിപ്പോര്‍ട്ടില്‍ പറയുന്നു.