Thursday, June 19, 2025

ബത്തേരിയിലെ യുവാവിന്റെ മരണത്തിലും ഷൈബിന് പങ്ക്

Must Read

നിലമ്പൂര്‍: നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ എസ്.ഐ. സുന്ദരന്‍ സുകുമാരനെ ചോദ്യംചെയ്തതില്‍നിന്ന് മറ്റൊരു കൊലപാതകത്തിന്റേതടക്കം കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ബത്തേരി പുതിയവീട്ടില്‍ ദീപേഷിന്റെ(30) മരണത്തില്‍ ഷൈബിന്‍ അഷറഫിനും കൂട്ടാളികള്‍ക്കും പങ്കുള്ളതായാണ് തെളിവ് ലഭിച്ചത്.

2010ല്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സുന്ദരന്‍ സുകുമാരന്‍ നാട്ടുവൈദ്യന്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി പ്രവാസി വ്യവസായി ഷൈബിന്‍ അഷറഫുമായി പരിചയപ്പെടുന്നത്. വാഹനാപകട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച ഇയാള്‍ പിന്നീട് ഷൈബിന്റെ അടുപ്പക്കാരനായി. ഷൈബിനൊപ്പം ദുബായ് സന്ദര്‍ശിച്ചിട്ടുമുണ്ട്.
2014 ഒക്ടോബര്‍ ആറിന് ബത്തേരി സ്വദേശി ദീപേഷിനെ ഷൈബിനും കൂട്ടരും തല്ലി പരിക്കേല്‍പ്പിച്ചിരുന്നു. ബത്തേരിയില്‍ നടന്ന വടംവലി മത്സരത്തില്‍ തോല്‍പ്പിച്ച ടീമിന്റെ കൂടെ നിന്ന് ഷൈബിനെ പരിഹസിച്ചതായിരുന്നു കാരണം. ഈ കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും ദീപേഷ് പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതിനു പിന്നിലും ഷൈബിനും കൂട്ടരുമാണെന്ന് തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇതേ സമയത്താണ് ദുബായില്‍ ഹാരിസും മാനേജര്‍ ചാലക്കുടി സ്വദേശിനി ഡെന്‍സിയും കൊല്ലപ്പെട്ടത്. അത് കൊലപാതകമായിരുന്നുവെന്ന് സംഘത്തിലെ അംഗവും ഷൈബിന്റെ കൂട്ടാളിയുമായ നൗഷാദ് സെക്രട്ടേറിയറ്റിനു മുന്‍പിലെത്തി ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളടങ്ങിയ പെന്‍ ഡ്രൈവ് പോലീസിന് നല്‍കുകയും ചെയ്തു. അതോടെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ഷൈബിനെ മേയ് 10നാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതോടെ മുന്‍ എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ ഒളിവില്‍പോയി. ഇയാളും ഷൈബിനുമായി ബന്ധമുള്ള ഗുണ്ടാനേതാവിന്റെ സഹായത്തോടെ കോഴിക്കോട്ടും പിന്നീട് പറശ്ശിനിക്കടവ്, ഓച്ചിറ, മധുര, രാമേശ്വരം, തെങ്കാശി, രാജപാളയം തുടങ്ങിയ അമ്പലങ്ങളിലും റെയില്‍വേ പരിസരങ്ങളിലും താമസിച്ചു. പണം തീര്‍ന്നതോടെയാണ് പോലീസില്‍ കീഴടങ്ങിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img