കൊല്ലം: മയ്യനാട് താന്നിയില്‍ മത്സ്യതൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കടല്‍ ഭിത്തിയിലിടിച്ച് മൂന്നുപേര്‍ മരിച്ചു.പരവൂര്‍ കോങ്ങാല്‍ തുണ്ടില്‍ വീട്ടില്‍ മാഹിന്‍ (46), പരവൂര്‍ മണിയംകുളം എന്‍എസ് മന്‍സിലില്‍ സുധീര്‍ (52), പരവൂര്‍ മണിയംകുളം കോങ്ങാല്‍ എസ്എന്‍ മന്‍സിലില്‍ അല്അമീന് (37) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് അപകടം.
പൊതുവേ വിജനമായ പ്രദേശമാണ് താന്നി. ഇവിടെ റോഡിനോട് ചേര്‍ന്ന് പുലിമുട്ട് ബലപ്പെടുത്താന്‍ ടെട്രാപോഡുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്.ഇരവിപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം അമിതവേഗതയില്‍ വന്ന കാറിടിച്ചാണ് അപകടമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കുകയാണ്.