Thursday, June 19, 2025

ടര്‍ഫ് മേഖല പ്രതിസന്ധി രൂക്ഷം; അടിയന്തിര പരിഹാരം വേണം: ഓണേഴ്‌സ് അസോസിയേഷന്‍

Must Read

കോഴിക്കോട് : കേരളത്തിലെ ഫുട്ബോള്‍ ടര്‍ഫുകള്‍ നേരിടുന്ന അതിഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേരള ടര്‍ഫ് ഓണേര്‍സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കായിക പരിശീലനത്തിനും വ്യായാമത്തിനും ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളി ബോള്‍, ഷട്ടില്‍ തുടങ്ങി വിവിധ ഗെയിംസുകളുടെ കോച്ചിംഗുകള്‍ക്കും ആയിരക്കണക്കിന് സ്‌പോര്‍ട്‌സ് പ്രേമികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ടര്‍ഫ് മൈതാനങ്ങളെയാണ്. ഇവയുടെ നിര്‍മ്മാണത്തിനും നടത്തിപ്പിനും വലിയ സാമ്പത്തിക ബാധ്യതയാണ് ഉടമകള്‍ക്കുള്ളത്. നൂറുക്കണക്കിന് ജീവനക്കാര്‍ ടര്‍ഫ്ഫുകളെ ആശ്രയിച്ചു കഴിയുന്നുണ്ട്. ഈ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള സ്‌പോര്‍ട്‌സ് മന്ത്രിക്കു നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
കോഴിക്കോട് ശിക്ഷക് സദനില്‍ കെ. മോയിന്‍കുട്ടി മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടര്‍ഫ് ഓണേര്‍സ് അസോസിയേഷന്‍ സ്‌റ്റേറ്റ് കമ്മിറ്റിരൂപീകരിച്ചു.

എ. കെ. മുഹമ്മദാലി ചെറൂപ്പ (പ്രസിഡന്റ്)

ഭാരവാഹികള്‍: സിദ്ദീഖ് പുറായില്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ. പി. സുബൈര്‍ മാസ്റ്റര്‍ (രക്ഷാധികാരികള്‍), എ. കെ. മുഹമ്മദാലി ചെറൂപ്പ (പ്രസിഡന്റ്), പ്രദീപ് എന്‍. പി. കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), ഫഹദ് എം. പി. മലപ്പുറം (വര്‍ക്കിംഗ് സെക്രട്ടറി), ഹര്‍ഷല്‍ എ. കെ. വയനാട് (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി, അഫ്‌സല്‍ എ. വി. പി. (മലപ്പുറം), മിന്‍ഹാജ് (പാലക്കാട്), പ്രദീപ് (തിരുവനന്തപുരം), സെക്രട്ടറിമാരായി അഭില്‍ സെബാസ്റ്റ്യന്‍ (തൃശൂര്‍), നിസാര്‍ (എറണാകുളം), മുജീബ് ഇ. കെ. (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു. എ. കെ. മുഹമ്മദലി സ്വാഗതവും ടി. എന്‍. പ്രദീപ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img