കോഴിക്കോട്: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ആസാദി കാ അമൃത് മഹോത്സവ ആചരണങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസും, ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോംപസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് എമ്പവര്‍മെന്റ് ഓഫ് പഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റിസ് (സി ആര്‍ സി) കോഴിക്കോടും, സംയുക്തമായി, ഭിന്നശേഷിക്കാരുടെ ഉള്‍ച്ചേരല്‍, മുഖ്യധാരാ വല്‍ക്കരണം എന്ന ലക്ഷ്യത്തോടെ നാഷണല്‍ സോങ് ആയ വന്ദേമാതരം ആംഗ്യഭാഷയില്‍ ആലപിച്ചു.പുളിക്കല്‍ എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിങ് ഇമ്പയര്‍ഡ് സഹകരിച്ചായിരുന്നു ഉദ്യമം. സ്വാതന്ത്ര്യത്തിന്റെ 75 ആം വര്‍ഷത്തില്‍ പാര്‍ശ്വവല്‍കൃതമായ ഭിന്നശേഷിക്കാരോടുള്ള ഐക്യദാര്‍ഢ്യം എന്ന സന്ദേശത്തോടെ ആണ് കേരള പോലീസ് സി ആര്‍ സി യുമായി സഹകരിച്ച് ഇങ്ങനെ ഒരു ഉദ്യമത്തിനു മുതിര്‍ന്നത് .

കേള്‍വി പരിമിതി ഉള്ളവരോട് ‘ഞങ്ങളും ഒപ്പമുണ്ട്’ എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള പോലീസ് കോഴിക്കോട് സിറ്റി ഉദ്യോഗസ്ഥരും സി ആര്‍ സി കെയും. ഇതിനു മുന്നോടിയായി കോഴിക്കോട് സിറ്റിയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനിലെയും തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സി ആര്‍ സി യുമായി സഹകരിച്ച് ആംഗ്യ ഭാഷ പരിശീലനം നല്‍കുകയുണ്ടായി. മികച്ച പ്രതികരണമാണ് പോലീസ് സ്റ്റേഷനില്‍ നിന്നും പൊതു സമൂഹങ്ങളില്‍ നിന്നും ഇതിന് ലഭിച്ചത്.ഈ ഒരു പദ്ധതിയുടെ അടുത്തപടി എന്ന നിലയില്‍ കൂടിയാണ് കോഴിക്കോട് സിറ്റി പോലീസ് സേനാംഗങ്ങളും,സി ആര്‍ സി കെ യിലെ മുഴുവന്‍ ജീവനക്കാരും വിദ്യാര്‍ഥികളും എബിലിറ്റി ഭിന്നശേഷി കോളേജിലെ കേള്‍വി പരിമിതിയുള്ള വിദ്യാര്‍ഥികള്‍ തുടങ്ങി 200 ലേറെ പേര്‍ പങ്കെടുത്ത പരിപാടി, ഭിന്നശേഷിക്കാര്‍ക്ക് നാളെയുടെ കരുത്തായി എല്ലാവരും അവരോടൊപ്പം ഉണ്ടാവുമെന്ന് വിളിച്ചോതുന്നതായിരുന്നു .
കോഴിക്കോട് ചേവായൂരിലെ സി ആര്‍ സി ക്യാമ്പസില്‍ ഓഗസ്റ്റ് 13 ശനിയാഴ്ച 10 മണിക്ക് തുടങ്ങിയ പരിപാടിയില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ഡി. ഐ. ജി.എ. അക്ബര്‍ ഐപിഎസ്,കണ്ണൂര്‍ ജില്ലാ ജഡ്ജ്. ശ്രീ.ആര്‍. എല്‍. ബൈജു ഡെപ്യൂട്ടി കമ്മീഷണര്‍.ഡോക്ടര്‍.എ.ശ്രീനിവാസ് ഐപിഎസ് , സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി,അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസ് ശ്രീ എ . ഉമേഷ്,എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നസീം എന്നിവര്‍ ആശംസകള്‍ അറിയിച്ചു.സി ആര്‍ സി ഫിസിയോതെറാപ്പി എച്ച്. ഒ.ഡി ബിനോയ് മാത്യു നന്ദി പ്രകാശിപ്പിച്ചു.