Thursday, June 19, 2025

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Must Read

കെ.ടി.ജലീലിന്റെ രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വമെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണിത്. സ്വാതന്ത്ര്യത്തിന് ശേഷം അന്താരാഷ്ട്ര വേദികളിലും ഉഭയകക്ഷി ചര്‍ച്ചകളിലും രാജ്യം എടുത്തിരിക്കുന്ന നിലപാടിന് വിരുദ്ധമാണ്.

ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണം. സിപിഎം പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്തെല്ലാം വിവാദ പ്രസ്താവനയുമായി ജലീല്‍ രംഗത്ത് വരുന്നത് പാര്‍ട്ടിയുടെ അറിവോടെയെന്ന സംശയം കൂട്ടുകയാണ്. നിരന്തരമായി വിവാദങ്ങളില്‍ പെടുകയാണ് ജലീല്‍. ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുപോലും ഇടപെടാനോ തിരുത്താനോ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയാറാകുന്നില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img