Friday, June 20, 2025

അര്‍ത്തുങ്കലില്‍ കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി

Must Read

ആലപ്പുഴ: അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ മുരളീധരന്റെ മകന്‍ ശ്രീഹരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇന്നു രാവിലെ അര്‍ത്തുങ്കലിനു സമീപം ചെത്തി കടല്‍ തീരത്തടിയുകയായിരുന്നു.ശ്രീഹരിക്കൊപ്പം കാണാതായ കടക്കരപ്പള്ളി കൊച്ചുകരിയില്‍ കണ്ണന്റെ മകന്‍ വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഇരുവരെയും തിരയില്‍പ്പെട്ട് കാണാതായത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആറ് വിദ്യാര്‍ഥികളടങ്ങിയ സംഘം തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. വെള്ളത്തില്‍ മുങ്ങിത്താണ ഇവരുടെ നിലവിളി കേട്ട മത്സ്യതൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു പോയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img