Thursday, June 19, 2025

ഗവര്‍ണര്‍ കൈവിട്ട കളിയില്‍ എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കും-കോടിയേരി

Must Read

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തിന്റെ പിന്തുണയോടെയുള്ള ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ചാണ് സര്‍ക്കാരിനെതിരെ നീക്കം നടത്തുന്നത്. ഗവര്‍ണര്‍ ബോധപൂര്‍വ്വം കൈവിട്ട കളി കളിക്കുന്നതായും കോടിയേരി വ്യക്തമാക്കി.

എല്ലാ വികസന പ്രവര്‍ത്തനവും സ്തംഭിപ്പിക്കാനുള്ള നടപടികളാണ് പ്രതിപക്ഷം നടത്തുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണം ഉപയോഗപ്പെടുത്തിയുള്ള ഇടപെടലുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത ആക്രമണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ നേട്ടം ജനങ്ങളില്‍ എത്തിക്കാന്‍ ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img