Friday, June 20, 2025

കുട്ടികള്‍ ബെല്ലടിച്ചു, ബസ് ക്ലീനര്‍ ടയറിനടില്‍പ്പെട്ട് മരിച്ചു

Must Read

തൊടുപുഴ:സ്‌കൂള്‍ ബസിന്റെ ടയറിനടില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.

കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികള്‍ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img