Saturday, June 21, 2025

പ്രധാനമന്ത്രി സ്ഥാനം ഇപ്പോള്‍ മനസ്സിലില്ല: നിതീഷ് കുമാര്‍

Must Read

ന്യൂഡല്‍ഹി:പ്രധാനമന്ത്രി സ്ഥാനം ഇപ്പോള്‍ തന്റെ മനസ്സിലില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

”ആളുകള്‍ എന്ത് പറഞ്ഞാലും, എന്റെ അടുത്ത ആളുകള്‍ പറഞ്ഞാല്‍ പോലും പ്രധാനമന്ത്രി സ്ഥാനം എന്റെ മനസ്സിലില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് നന്നായിരിക്കും. അത് ഉറപ്പാക്കാന്‍ ശ്രമിക്കുക എന്നതാണ് എന്റെ ജോലി’ അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 10ന് ബിഹാര്‍ മുഖ്യമന്ത്രിയായി എട്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നിതീഷ് കുമാര്‍ സംസാരിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് അന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, താന്‍ ഒന്നിനും മത്സരിക്കുന്നവനല്ലെന്നായിരുന്നു നിതീഷിന്റെ മറുപടി. 2014ല്‍ വന്നയാള്‍ 2024ല്‍ ജയിക്കുമോ എന്നതാണ് ചോദിക്കാനുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമങ്ങള്‍ ഇന്നു വീണ്ടും ഉന്നയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img