കുന്ദമംഗലം:പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടരുത്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജിഎസ്ടി പിന്‍വലിക്കുക,
പേപ്പര്‍ കാരി ബാഗിന്റെ 18% ജിഎസ്ടി ഒഴിവാക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം പോസ്റ്റോഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം
സിഎം ബൈജു ഉദ്ഘാടനം ചെയ്തു. ബഷീര്‍ നീലാറമ്മല്‍ അധ്യക്ഷത വഹിച്ചു
മേഖലാ സെക്രട്ടറി എപി ദേവദാസന്, പി രാജന്, അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു