Monday, June 23, 2025

സിറ്റി ഗ്യാസ്: നഗരത്തില്‍ ആറ് റെഗുലേറ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Must Read

കോഴിക്കോട്: സിറ്റി ഗ്യാസ് പൈപ്പ് ലൈന് വഴി വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിനുള്ള കണക്ഷന് നല്കുന്നതിനായി നഗരപരിധിയില്‍ ആറിടങ്ങളില്‍ ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കോര്‍പ്പറേഷന്‍ നഗരാസൂത്രണസ്ഥിരംസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. കൗണ്സില്‍ യോഗം അംഗീകരിക്കുന്നതോടെ പ്രവൃത്തി തുടങ്ങാന്‍ കഴിയും.
ചേവായൂരിലെ പാര്ക്കിന് മുന്വശത്തുള്ള സ്ഥലം, ത്വഗ്രോഗാശുപത്രിക്ക് സമീപം ആര്‍ ടി.ഒ. ഓഫീസ് കോര്‍ട്ട്് റോഡിനടുത്ത്, കണ്ടംകുളം ജൂബിലി ഹാളിനരികിലുള്ള രാമന് മേനോന് റോഡിലെ ടെമ്പോസ്റ്റാന്റിന് സമീപം, ബീച്ചില് ബി.എസ്.എന്‍.എല്‍ ഓഫീസിനടുത്ത്, ആദായനികുതി ഓഫീസിന് മുന്വശത്തുള്ള ബസ് സ്റ്റോപ്പിനരികെ, വെസ്റ്റ്ഹല്‍ ഗരുഡന്കുളം പാര്‍ക്കിന് പിന്നിലുള്ള സ്ഥലം എന്നിവിടങ്ങളിലാണ് സ്റ്റേഷന് സ്ഥാപിക്കുക. വീടുകളിലേക്ക് ഗ്യാസ് എത്തിക്കുന്നതിന് മര്‍ദ്ദം കുറയ്ക്കാനാണ് റെഗുലേറ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
നഗരത്തില്‍ കുന്ദമംഗലത്ത് നിന്ന് വെള്ളിമാടുകുന്നിലേക്കാണ് നേരിട്ട് പൈപ്പ്ലൈന് എത്തുക. അവിടെനിന്ന് മാവൂര്‍ റോഡിലേക്കും കോവൂര്‍-വെള്ളിമാടുകുന്ന് റോഡിലേക്കും പോകും. കണ്ണൂര്‍ റോഡില്‍ പാവങ്ങാട് വരെയും മിനി ബൈപ്പാസില്‍ മാങ്കാവ് ശ്മശാനം ജങ്ഷന് വരേയും ബീച്ച് സീക്വീന്‍ ഹോട്ടല് വരേയും നല്ലളം, ബേപ്പൂര്‍ എന്നിവിടങ്ങളിലുമാണ് പൈപ്പ് ലൈന്‍ എത്തുന്നത്. ഉണ്ണികുളം പഞ്ചായത്തില്‍ പകൃതിവാതകവിതരണത്തിനുള്ള സംവിധാനം പൂര്‍ണമായി.
ജില്ലയില്‍ അരീക്കാട് അതിര്‍ത്തി മുതല് ആയഞ്ചേരി വരെ 64 കിലോമീറ്ററാണ് ഗെയില്‍ വാതക പൈപ്പ്ലൈന് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്കായി 2023 ഓടെ ജില്ലയില്‍ 30 സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img