Tuesday, June 24, 2025

അഞ്ചുകോടിയുടെ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളുമായി മൈജി വടംവലി ഓണം ഓഫര്‍

Must Read

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഡിജിറ്റല്‍ ബ്രാന്‍ഡ് ആയ മൈജി ഓണത്തിന് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. 30 ദിവസങ്ങള്‍ കൊണ്ട് അഞ്ചുകോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും അത്യുഗ്രന്‍ ഡിസ്‌കൗണ്ടുകളുമാണ് മൈജി മുന്നോട്ട് വെക്കുന്നത്. 5000 രൂപക്ക് മുകളിലുളള എല്ലാ പര്‍ച്ചേസിനും സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡ് ലഭിക്കും. സ്‌ക്രാച്ച് ചെയ്താല്‍ ഡിസ്‌കൗണ്ടോ സമ്മാനമോ ഉറപ്പായും ഉണ്ടാവും. 5 മുതല്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ട് ഉള്‍പ്പെടുന്ന ബമ്പര്‍ ആനുകൂല്യങ്ങളും സമാര്‍ട്ട് ഫോണ്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ എല്‍ഇഡി ടി.വി തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളും ഈ സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്.

കാത്തിരിപ്പില്ലാതെ വമ്പന്‍ സമ്മാനങ്ങള്‍ നേടാം എന്നതാണ് മൈജി വടംവലി ഓണം ഓഫറിന്റെ പ്രത്യേകത. കേരളത്തില്‍ ഉടനീളമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലൂടെ ഈ ഓഫര്‍ ഏവര്‍ക്കും ലഭ്യമാകും. ഈ വടംവലിയില്‍ വിജയം ഉപഭോക്താക്കള്‍ക്ക് ആയിരിക്കും. മൈജി ഷോറൂമുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്മാര്‍ട്ട് ഓണം ലക്കി ഡ്രോ കോണ്‍ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്.ഇങ്ങനെ പങ്കെടുക്കുന്നവര്‍ക്ക് വിസിറ്റ് ആന്റ് വിന്നിലൂടെ അഞ്ചുലക്ഷം രൂപയുടെ സ്മാര്‍ട്ട് ഹോം കോംബോ നേടാന്‍ അവസരമുണ്ട്. വിവിധ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകള്‍ മുഖേന സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മോഹന്‍ലാലും മഞ്ജുവാര്യരും ചേര്‍ന്നാണ് ഓണം ഓഫര്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍ താരജോടികള്‍ ആദ്യമായി ഒന്നിക്കുന്ന പരസ്യചിത്രം എന്ന പ്രത്യേകതയും വടംവലി ഓണം ഓഫറിനുണ്ട്. ഈ പരസ്യചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ നാലിടത്ത് കൂടി തുടങ്ങും. സെപ്റ്റംബര്‍ ഒന്നിന് ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും സെപ്റ്റംബര്‍ മൂന്നിന് കാഞ്ഞങ്ങാടും പയ്യന്നൂരും സ്റ്റോറുകള്‍ തുടങ്ങും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img