Wednesday, June 25, 2025

പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

Must Read

തൊടുപുഴ: കരിമണ്ണൂരില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. വീട്ടില്‍വച്ചാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്.അമ്മയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്. മാതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിയാണ് യുവതി. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ അവിടെ നിന്നും കണ്ടെത്തിയ പോലീസ് തൊടുപുഴയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂരില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ശുചിമുറിയിലേക്കു പോയ യുവതിയെ കുറച്ചുനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭര്‍ത്താവ് അന്വേഷിച്ചു. ചൂടു വെള്ളം വേണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ ശുചിമുറി തുറക്കാന്‍ അവര്‍ തയാറായില്ല. പിന്നാലെ പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോള്‍ യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചു.
യുവതി പ്രസവിച്ചുവെന്ന കാര്യം ആശുപത്രി അധികൃതരാണ് ഭര്‍ത്താവിനോടു പറയുന്നത്. പൊലീസിനെയും വിവരം അറിയിച്ചു. ഇവര്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റില്‍ മുങ്ങി മരിച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. യുവതിയില്‍നിന്നും ഭര്‍ത്താവില്‍നിന്നും പൊലീസ് പ്രാഥമിക മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളെന്നും പൊലീസ് അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img