Friday, June 27, 2025

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്കെതിരേ വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ്ജ്

Must Read

കോട്ടയം: നടി കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പിസി ജോര്‍ജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു മുന്‍ എം.എല്‍.എ കൂടിയായ പി സി ജോര്‍ജിന്റെ പരാമര്‍ശം. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞു. അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാദ്ധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി.
വാഹനാപകടത്തില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്്ലിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ മുസ്്ലിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടത്. ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img