Friday, June 27, 2025

പ്രവീണ്‍ വധം: മൂന്ന് മുഖ്യ പ്രതികള്‍ തലപ്പാടിയില്‍ അറസ്റ്റില്‍

Must Read
എ.ഡി.ജി.പി മംഗളൂരു ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍

മംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെ വധക്കേസില്‍ മുഖ്യ പ്രതികളായ മൂന്ന് പേരെ പൊലീസ് പ്രത്യേക സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി അലോക് കുമാര്‍ ജില്ല പൊലീസ് കാര്യാലയത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സുള്ള്യ സ്വദേശി ശിയാബുദ്ദീന്‍ അലി(33), സുബ്രഹ്‌മണ്യ എലിമല സ്വദേശികളായ റിയാസ് അങ്കത്തടുക്ക(29), ബഷീര്‍ (29) എന്നിവരാണ് കേരള-കര്‍ണ്ണാട അതിര്‍ത്തിയിലെ തലപ്പാടിയില്‍ അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

റിയാസ്
ബഷീര്‍
ശിഹാബ്

റിയാസ് ചിക്കണ്‍ സ്റ്റാളുകളില്‍ കോഴികളെ എത്തിക്കുന്നയാളാണ്.ബഷീര്‍ ഹോട്ടല്‍ തൊഴിലാളിയായും പ്രവര്‍ത്തിക്കുന്നു.പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് ലഭിച്ച സഹായവും സംരക്ഷണവും അന്വേഷണത്തിലാണ്.പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട്,എസ്.ഡി.പി.ഐ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എ.ഡി.ജി.പി പറഞ്ഞു.അക്രമികള്‍ ഉപയോഗിച്ച അഞ്ച് ഇരുചക്ര വാഹനങ്ങളും കാറും കസ്റ്റഡിയിലെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഐ.ജി ദേവജ്യോതി റൈ, ജില്ലാ പൊലീസ് സൂപ്രണ്ട് ഋഷികേശ് സൊനവാനെ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img