Saturday, June 28, 2025

ഓണത്തോടനുബന്ധിച്ച് കടകളില്‍ പരിശോധന കര്‍ശനമാക്കും

Must Read

കോഴിക്കോട്: ഉപഭോക്തൃ അവകാശ സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണത്തോടനുബന്ധിച്ചു പരിശോധനകള്‍ ശക്തമാക്കും. മീഡിയേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, ജൂനിയര്‍ സൂപ്രണ്ട് സി.സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ സന്നദ്ധ സംഘടനകളുടെയും, ട്രേഡ് യൂണിയന്റെയും, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കൃഷി, വ്യവസായം, നിര്‍മ്മാണം മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img