പാലക്കാട്: 8,000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ പാലക്കാട് ഓങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തി. ഷൊര്‍ണൂരിനടുത്ത് വാടാനാങ്കുറിശ്ശിയിലെ ക്വാറിക്ക് സമീപമാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.40 പെട്ടികളിലായി നിറച്ച നിലയിലായിരുന്നു ഇവ.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ടനത്തി. ക്വാറികളില്‍ പാറപ്പൊട്ടിക്കാന്‍ എത്തിച്ചതായിരിക്കാം ഇവ എന്നാണ് പൊലീസ് സംശയിക്കുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.