Sunday, June 22, 2025

പെരിയാറിലും ഇത്തിക്കരയാറ്റിലും കാണാതായ യുവാക്കളെ കണ്ടെത്തി

Must Read

കൊച്ചി/ കൊല്ലം: പെരിയാറില്‍ കുളിക്കുന്നതിനിടെ കാണാതായ മട്ടാഞ്ചേരി സ്വദേശി കോമ്ബറമുക്ക് കണ്ടത്തില്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ അവശനായി മുങ്ങിപ്പോകുകയായിരുന്നു. കൊല്ലം ഇത്തിക്കരയാറ്റില്‍ കാണാതായ അയത്തില്‍ നൗഫലിന്റെ മുതദേഹം രാവിലെ ഇന്ന് തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളൊടൊപ്പം ആറ്റിലിറങ്ങിയപ്പോള്‍ ആണ് നൗഫലിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേര്‍ രക്ഷപെട്ടു. പള്ളിമണ്‍ഇത്തിക്കരയാറില്‍ കുണ്ടുമണ്‍ മുസ് ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. അയത്തില്‍ അനുഗ്രഹനഗര്‍ 71 സജീനാ മന്‍സിലില്‍ നജീബിന്റെയും, നെസീമയുടെയും മകന്‍ നൗഫല്‍ (21) നെയാണ് കാണാതായത്. വെല്‍ഡിംഗ് ജോലിക്കായി പോയ ഇയാളടക്കം അഞ്ചുപേരാണ് ആറ്റുതീരത്തെത്തിയത്.ഇവരില്‍ ഒരാള്‍ കരയ്ക്കിരിക്കുകയും മറ്റ് നാലു പേര്‍ ആറ്റില്‍ ഇറങ്ങുകയുമായിരുന്നു.ശക്തമായ ഒഴുക്കില്‍പ്പെട്ട നാലു പേരില്‍ മൂന്നു പേര്‍ രക്ഷപ്പെട്ടു.ഇവര്‍ അറിയിച്ചതനുസരിച്ച് കണ്ണനല്ലൂര്‍ പൊലീസും ഫയര്‍ഫോഴ്സിന്റെ സ്‌കൂ ബാ ടീമും മുങ്ങല്‍ വിദഗ്ദരും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും നൗഫലിന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് നൗഫലിന്റെ മൃതദേഹം കണ്ടെത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img