Tuesday, June 24, 2025

കരിപ്പൂരില്‍ 2.39 കിലോ ഗ്രാം സ്വര്‍ണ്ണവുമായി എയര്‍ അറേബ്യ കസ്റ്റമര്‍ കെയര്‍ ഏജന്റ് പിടിയിലായ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി

Must Read

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച എയര്‍ അറേബ്യ കസ്റ്റമര്‍ കെയര്‍ ഏജന്റ് നിരവധി തവണ സ്വര്‍ണ്ണം കടത്തിയതായി സംശയം.പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷമീം(34) ആണ് കഴിഞ ദിവസം 1.20 കോടി രൂപയുടെ സ്വര്‍ണ്ണവുമായി പിടിയിലായത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ്വിമാനം കരിപ്പൂരില്‍ എത്തിയ ശേഷം 2.32 കിലോ സ്വര്‍ണ്ണം മുന്ന് പാക്കറ്റുകളുമായി പുറത്ത് കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.ഷമീമിനെ സുരക്ഷാ സേന തടഞ്ഞ്പരിശോധിക്കുകയായിരുന്നു.

കസ്റ്റംസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണമാണെന്ന് തെളിഞ്ഞു.ചോദ്യം ചെയ്തതോടെ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരന്‍ എയറോ ബ്രിഡ്ജില്‍ വെച്ച് സ്വര്‍ണ്ണം കൈമാറിയതാണന്ന് ഇയാള്‍ മൊഴി നല്‍കി.

ഇയാള്‍ മുമ്പും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി സംശയമുണ്ട്. കസ്റ്റംസ് വിശദായി അന്വേഷണം നടത്തി വരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img