കാസര്‍കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.ബേക്കൂര്‍ കണ്ണാടിപ്പാറയിലെ നജീബ് മെഹ്ഫൂസ്(24) ആണ് അറസ്റ്റിലായത്.
വാടകക്ക് താമസിക്കുന്ന കിദൂറിലെ വീട്ടിലാണ് കൃഷി.മംഗളൂറു കോളജ് വിദ്യാര്‍ത്ഥിയാണ് മെഹ്ഫൂസ്.സ്വന്തം ഉപയോഗത്തിനും ചെടികള്‍ വില്പനക്കുമാണ് വളര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.