Friday, June 20, 2025

കെ ജി പി എസ് എച്ച് എ സംസ്ഥാന സമ്മേളനം സമാപിച്ചു

Must Read

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പഞ്ചായത്ത് എജ്യുക്കേഷന്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിക്കണമെന്ന് കെ ജി പി എസ് എച്ച് എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ജോലിഭാരം പരിഗണിച്ച് പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്നും ശമ്പളവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ ഗസറ്റഡ് റാങ്ക് ഇല്ലാത്ത പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഗസറ്റഡ് പദവി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹിക മാറ്റത്തിന്റെ ഉറവിടങ്ങളായ പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കാനും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സമൂഹത്തിന് ബാധ്യതയുണ്ടെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ ഇസ്മയില്‍ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മധുസൂധനന്‍ സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ ഷുക്കൂര്‍ കോണിക്കല്‍ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ സമ്മേളനത്തില്‍ വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി ”ജനാധിപത്യ വിദ്യാഭ്യാസവും മാറുന്ന വിദ്യാലയങ്ങളും” എന്ന വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മിനി മാത്യു ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് സാലിം സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി ആര്‍ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിന് കെ എന്‍ ആല്‍ബി, വി നാരായണന്‍, അനില്‍കുമാര്‍ എസ് എസ്, ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി. യാത്രയയപ്പു സമ്മേളനത്തില്‍ കെ ജി പി എസ് എച്ച് എ മുന്‍ സംസ്ഥാന സെക്രട്ടറി ശ്രീ. അംബുജാക്ഷന്‍ പി.എം ഉപഹാര സമര്‍പ്പണം നടത്തി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img