Thursday, June 19, 2025

നിലമ്പൂര്‍ ജില്ലാ ആശുപത്രി മാതൃ-ശിശുകേന്ദ്രത്തിന് ഒമ്പതുകോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

Must Read

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ മാതൃശിശുകേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒമ്പത് കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി നിര്‍മാണപ്രവര്‍ത്തികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധ ഭാഗമായി ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

ഇ.സി.ആര്‍.പി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി 2.3 കോടി രൂപ ചെലവഴിച്ചാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍ ഒരുക്കിയത്.ആകെ 37 കിടക്കകളാണ് ഉള്ളത്.ജനസംഖ്യ,ഭുമിശാസ്ത്രപരമായ പ്രത്യേകത,ഗോത്രവിഭാഗങ്ങളുടെ അധിവാസംഎന്നിവ കണക്കാക്കി ജില്ലാ ആശുപത്രിക്ക് കൂടുതല്‍ പരിഗണന നല്‍കും.ആശുപത്രി വികസനത്തിന് സമീപത്തെ സ്‌കൂളിന്റെ ഭൂമി ഏറ്റെടുക്കണമെന്ന നഗരസഭയുടെ പ്രൊപ്പോസല്‍ പരിഗണിക്കുമെന്നും ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങുന്നത് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img