Thursday, June 19, 2025

പാലക്കാട് ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Must Read

പാലക്കാട് :പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ 200 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി.ആര്‍.പി.എഫും എക്‌സൈസ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന ഹഷീഷ് ഓയിലുമായി യുവാക്കള്‍ അറസ്റ്റിലായത്.തൃശൂര്‍ മേപ്പുറം ഇടത്തുരുത്തി സ്വദേശി ഷാജിര്‍(38),ചൂളൂര്‍ സ്വദേശി വി.എ അനസ് (35)എന്നിവരെയാണ് പിടികൂടിയത്.

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ നിന്ന് ഹഷീഷ് ഓയില്‍ വാങ്ങി റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ ഇരുവരും കേരള എക്‌സ്പ്രസില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനിലിറങ്ങി ബസ് മാര്‍ഗ്ഗം തൃശൂരിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലായത്.തൃശൂര്‍ തൃപ്രയാറിലെ സുഹൃത്തുക്കള്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും വില്പന നടത്താനെത്തിച്ചതാണ് ഹഷീഷെന്ന് പ്രതികള്‍ മൊഴി നല്കിയതായി ആര്‍.പി.എഫ് കമാന്‍ഡന്റ് ജെതിന്‍ ബി.രാജ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img