
മംഗളൂരു: നിരോധം ലംഘിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു.കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇദ്ദേഹം എത്തുമെന്നതിനാല്‍ പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ദക്ഷിണ കന്നട ജില്ല പൊലീസ്, മംഗളൂരു സിറ്റി പോലീസ് പരിധികളില്‍ പ്രവേശിക്കുന്നതിന് ആഗസ്റ്റ് മൂന്നു വരെയാണ് വിലക്ക്.എന്നാല്‍ ഉടുപ്പി ജില്ലയിലെ ഹെജമാഡി വഴി സുള്ള്യയില്‍ എത്താന്‍ വെള്ളിയാഴ്ച മുത്തലിക് ശ്രമിക്കുകയായിരുന്നു.