Saturday, June 21, 2025

ഇരിങ്ങല്‍ നാരായണി നാടകപുരസ്‌കാരം വിജയലക്ഷ്മി ബാലന്

Must Read

കോഴിക്കോട്: മലബാറിലെ ആദ്യകാല സിനിമാ-നാടക അഭിനേത്രിയും കഥാപ്രാസംഗികയും ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായിരുന്ന ഇരിങ്ങല്‍ നാരായണിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഇരിങ്ങല്‍ നാരായണി നാടക പ്രതിഭാ പുരസ്‌കാരത്തിന് വിജയലക്ഷ്മി ബാലന്‍ അര്‍ഹയായി.ആറു പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രതിഭയാണ് നാടക-സിനിമാ അഭിനേത്രിയായ വിജയലക്ഷ്മി ബാലന്‍.

മൂരാട് യുവശക്തി തിയേറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ ഇരിങ്ങല്‍ നാരായണി നാടകപ്രതിഭാ പുരസ്‌കാരത്തിന് ചന്ദ്രശേഖരന്‍ തിക്കോടി,വി.ടി.മുരളി,വില്‍സണ്‍ സാമുവല്‍ എന്നിവരാണ് ജേതാവിനെ തെരഞ്ഞെടുത്തത്.പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img