Friday, June 20, 2025

ഖാസി ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. അന്‍വര്‍ അമീന് സമ്മാനിച്ചു

Must Read

കോഴിക്കോട്: സ്വന്തം മതത്തിലെ വിഭാഗീയതയുടെ അകല്‍ച്ച കുറയ്ക്കാനും മറ്റു മതങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെ പരിമളം പടര്‍ത്താനും യത്നിച്ച മാതൃകാ പണ്ഡിതനായിരുന്നു ഖാസി നാലകത്ത് മുഹമ്മദ് കോയയെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു. സമുദായത്തിലെ ജീര്‍ണ്ണതക്കെതിരെ ശക്തമായി നിലകൊണ്ട അപൂര്‍വ്വം പണ്ഡിതരിലൊരാളായിരുന്നു നാലകത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ.അന്‍വര്‍ അമീന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫൗണ്ടേഷന്റെ 14ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. അന്‍വര്‍ അമീനെ പുരസ്‌കാരജേതാവായി തെരഞ്ഞെടുത്തത്.

സ്വാമി സന്ദീപാനന്ദഗിരി അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.വി. റംസി ഇസ്മായില്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
കോര്‍പ്പറേഷന്റെ സഹകരണത്തോടെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പാലിയേറ്റീവ് കെയറിന്ന് ഖാസി ഫൗണ്ടേഷന്‍ നല്‍കുന്ന ഹോം കെയര്‍ ആംബുലന്‍സിന്റെ താക്കോല്‍ ദാനം ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജയശ്രീക്ക് കൈമാറി.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഡോ.ഹുസൈന്‍ മടവൂര്‍, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ വിശിഷ്ടാതിഥികളായി കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ , പി.വി.ചന്ദ്രന്‍ , പ്രൊഫ. ഇമ്പിച്ചിക്കോയ. പി.കെ.അബ്ദുല്‍ ലത്തീഫ്, കെ.പി.യു. അലി, സി.എ. ഉമ്മര്‍കോയ, എന്‍.ഉമ്മര്‍ എന്നിവര്‍ ആശംസിച്ചു സംസാരിച്ചു. അവാര്‍ഡ് ജേതാവ് ഡോ. അന്‍വര്‍ അമീന്‍ മറുപടി പ്രസംഗം നടത്തി.
ഫൗണ്ടേഷന്‍ ജനറല്‍ സെകട്ടറി പി.ടി. ആസാദ് സ്വാഗതവും ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ആര്‍.ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img