Thursday, June 19, 2025

മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മാപ്പിളകലാ പരിശീലന ക്യാംപ് സെപ്തംബര്‍ 9 മുതല്‍

Must Read

കൊണ്ടോട്ടി: വൈദ്യര്‍ അക്കാദമിയില്‍ സെപ്തംബര്‍ 9 മുതല്‍ 14 വരെ സംസ്ഥാന തല മാപ്പിളകലാ പഠന പരിശീലന ക്യാംപ് നടത്താന്‍ മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി എക്‌സി ക്യൂട്ടിവ് യോഗം തീരുമാനിച്ചു.

അപേക്ഷകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ വിതരണംചെയ്യും.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. (0483 -2711432).

ബദറുല്‍മുനീര്‍ ഹുസ്‌നുല്‍ജമാല്‍ 150-ാം വാര്‍ഷികം കണ്ണൂര്‍, കൊണ്ടോട്ടി, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നടത്താന്‍ തീരുമാനമായി. സൂഫി സംഗീതാവതരണവും വര്‍ക്‌ഷോപ്പും അക്കാദമിയില്‍ നടത്തും. സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് കോഴ്‌സുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്കാദമി അഫിലി യേഷന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം അക്കാദമിയില്‍ ലഭ്യമാണ്.

സ്വാതന്ത്ര്യ ത്തിന്റെ അമൃതമഹോത്സവം പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍ക്ക് ആദരം, സമരങ്ങളെക്കുറിച്ച് പാട്ടെഴുത്ത് പരിശീലനം എന്നിവ നടക്കും. ഇതിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും അക്കാദമിയില്‍ മാപ്പിളപ്പാട്ട് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അവരുടെ അരങ്ങേ റ്റവും അടുത്ത മാസം നടക്കും. അക്കാദമിയില്‍ അഫിലിയേഷന് അപേക്ഷ സമര്‍പ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സംഗമം ആഗസ്റ്റ് 30ന് അക്കാദമിയില്‍ നടക്കും.

യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷനായി, ടി.വി. ഇബ്രാഹിം എം.എല്‍.എ. വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദര്‍, സെക്രട്ടറി ഫൈസല്‍ എളേറ്റില്‍,സി.എച്ച്. മോഹനന്‍, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, പക്കര്‍ പന്നൂര്‍, കെ.എ. ജബ്ബാര്‍, പി. അബ്ദുറഹിമാന്‍ എന്ന ഇണ്ണി, രാഘവന്‍ മാടമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

ക്ഷേമനിധി പെന്‍ഷന്‍ ക്യാമ്പ് നടത്തും

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി കലാകാരന്‍മാര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. സാംസ്‌കാരിക വകുപ്പ് കലാകാരന്‍മാര്‍ക്ക് നല്‍കുന്ന ചികിത്സാ സഹായത്തിനുള്ള അപേക്ഷകളും അക്കാദമിയില്‍ സ്വീകരിക്കുന്നതാണ്. ഫോണ്‍ 0483 2711432.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img