Thursday, June 19, 2025

ജഗത് മയന്‍ ചന്ദ്രപുരിയെ ആദരിച്ചു

Must Read

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജഗത് മയന്‍ ചന്ദ്രപുരിയെ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പൗരാവലി ആദരിച്ചു. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉപഹാരം നല്‍കി. നവാസ് പൂനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജഗത് മയന്‍ ചന്ദ്രപുരിക്ക് അന്‍പതു വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ അന്‍പതു കുടുംബങ്ങള്‍ക്കുള്ള ധനസഹായപദ്ധതികളും പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാസാഹിത്യമത്സരം, പുസ്തകമേള, സാഹിത്യസംവാദം, കവിയരങ്ങ് എന്നിവ നടന്നു.

രചനാമത്സരത്തില്‍ വിജയികളായവര്‍ക്ക് രമേശ് ചെന്നിത്തല സമ്മാനം നല്‍കി.
മുന്‍ എം എല്‍ എ. എം കെ പ്രേംനാഥ്, സ്വാതന്ത്ര്യസമരസേനാനി പി വാസു, പ്രൊഫ. ടി ശോഭീന്ദ്രന്‍, വൈഗ സുബ്രമണ്യം. കെ സി അബു, എന്‍. സുബ്രമണ്യന്‍, കെ രാമചന്ദ്രന്‍, കെ ടി ജോസഫ്, അസീം വെളിമണ്ണ പ്രസംഗിച്ചു. ഗിരീഷ് ആമ്പ്ര സ്വാഗതവും കരീം മേച്ചേരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സിനിമാ പിന്നണി ഗായകന്‍ സുനില്‍ കുമാര്‍ നയിച്ച കലാസന്ധ്യയും നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img